Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Silver Jubilee

Kottayam

ര​ജ​തജൂ​ബി​ലി ആഘോഷിച്ചു

കോ​​ട്ട​​യം: എ​​സ്ബി​​ഐ പെ​​ന്‍​ഷ​​നേ​​ഴ്സ് ആ​​ന്‍​ഡ് റി​​ട്ട​​യ​​റീ​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ കേ​​ര​​ള ജി​​ല്ലാ​​ത​​ല ര​​ജ​​ത ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ള്‍ ആ​​ര്‍​പ്പൂ​​ക്ക​​ര സ്നേ​​ഹ​​ഭ​​വ​​ന്‍ സ്പെ​​ഷ​​ല്‍ സ്‌​​കൂ​​ളി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ചു. അ​​സോ​​സി​​യേ​​ഷ​​ന്‍ ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ത്രേ​​സ്യാ​​മ്മ ആ​​ന്‍റ​ണി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

വൈ​​സ് പ്ര​​സി​​ഡ​ന്‍റ് ര​​മേ​​ശ് ബാ​​ബു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പി.​​എം. ജേ​​ക്ക​​ബ്, റെ​​യ്‌​​സ ബീ​​ഗം, പ്ലാ​​സി​​ഡ് വ​​ര്‍​ഗീ​​സ്, സ്‌​​കൂ​​ള്‍ പ്രി​​ന്‍​സി​​പ്പ​​ല്‍ എം.​​എം. മോ​​നി​​ഷ, സ്നേ​​ഹ​​ഭ​​വ​​ന്‍ പ്ര​​സി​​ഡ​​ന്‍റ് പി.​​എം. ജോ​​സ്, പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് വി.​​ആ​​ര്‍. ജെ​​യി​​ന്‍, സി​​ഇ​​ഒ ജോ​​സ​​ഫ് ചെ​​റു​​കാ​​ട്, ജെ​​യി​​ന്‍ ഏ​ബ്ര​​ഹാം, മാ​​നേ​​ജിം​​ഗ് ക​​മ്മി​​റ്റി​​യം​​ഗം ജോ​​ര്‍​ജ് ജോ​​സ​​ഫ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

NRI

ലി​വ​ർ​പൂ​ൾ മ​ല​യാ​ളി അ​സോ​സി​യേ​ഷൻ സി​ൽ​വ​ർ ജൂ​ബി​ലി നിറവിൽ; 'പ്ര​യാ​ണം @ 25' ആ​ഘോ​ഷം ജ​നു​വ​രി 31ന്

ലി​വ​ർ​പൂ​ൾ: ലി​വ​ർ​പൂ​ളി​ലെ പ്ര​മു​ഖ സം​ഘ​ട​ന​യാ​യ ലി​വ​ർ​പൂ​ൾ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(LIMA) അ​ഭി​മാ​ന​ക​ര​മാ​യ ഇ​രു​പ​ത്ത​ഞ്ചാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്നു. ലി​മ​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​മാ​യ ’പ്ര​യാ​ണം @ 25’ ജ​നു​വ​രി 31 ശ​നി​യാ​ഴ്ച ലി​വ​ർ​പൂ​ൾ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ മൗ​ണ്ട്ഫോ​ർ​ഡ് ഹാ​ളി​ൽ വച്ചു നടക്കപ്പെടും.

ക​ഴി​ഞ്ഞ കാ​ൽ​നൂ​റ്റാ​ണ്ടാ​യി ലി​വ​ർ​പൂ​ളി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സാം​സ്കാ​രി​ക​വും സാ​മൂ​ഹി​ക​വു​മാ​യ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ലി​മ, വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് ഈ ​നാ​ഴി​ക​ക്ക​ല്ല് ആ​ഘോ​ഷി​ക്കു​ന്ന​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് മൂന്നിന് ആ​രം​ഭി​ച്ച് രാ​ത്രി 9.30 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​വി​രു​ന്നു​ക​ളാ​ണ് അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന​ത്.

ലി​മ പ്ര​സി​ഡ​ന്‍റ് സോ​ജ​ൻ തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​തി​ഥി​ക​ളാ​യി എ​ത്തു​ന്ന​ത് സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ മു​ദ്ര​പ​തി​പ്പി​ച്ച പ്ര​മു​ഖ​രാ​ണ്. മെ​ഴ്സി​സൈ​ഡ് പോ​ലീ​സി​ലെ ഇ​ൻ​സ്പെ​ക്ട​ർ (Community Engagement Unit)   ​ഇ​യാ​ൻ സ്പീ​ഡ്, യു​ക്മ​യു​ടെ (UUKMA) ദേ​ശീ​യ പ്ര​സി​ഡന്‍റ് ​എ​ബി സെ​ബാ​സ്റ്റ്യ​ൻ, നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് ​ഷാ​ജി തോ​മ​സ് വാ​ര​ക്കു​ടി, അ​തോ​ടൊ​പ്പം ലിം​ക​യു​ടെ (LIMCA) പ്ര​സി​ഡ​ന്‍റ് ​ജേ​ക്ക​ബ് വ​ർ​ഗീ​സും ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കു​ചേ​രും. സം​ഘ​ട​ന​യു​ടെ മു​ൻ​കാ​ല പ്ര​സി​ഡ​ന്‍റു​മാ​ർ, അ​ഞ്ചു വ​ർ​ഷ​ത്തി​ല​ധി​കം ക​മ്മി​റ്റി​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച​വ​ർ, കൂ​ടാ​തെ കാ​ൽ നൂ​റ്റാ​ണ്ടു​കാ​ലം ന​മ്മു​ടെ സ​മൂ​ഹ​ത്തി​നാ​യി ജീ​വി​തം സ​മ​ർ​പ്പി​ച്ച വി​ശി​ഷ്ട വ്യ​ക്തി​ക​ൾ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ പ്ര​ത്യേ​കം ആ​ദ​രി​ക്കും. പൊ​തു​സ​മ്മേ​ള​ന​ത്തി​നൊ​ടൊ​പ്പം യു​കെ​യി​ലെ​യും കേ​ര​ള​ത്തി​ലെ​യും പ്ര​മു​ഖ​രു​ടെ എ​ഴു​ത്തു​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന സു​വ​നീ​റിന്‍റെ​ പ്ര​കാ​ശ​ന​വും ഉ​ണ്ടാ​കും.

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട പി​ന്ന​ണി ഗാ​യി​ക ഡെ​ൽ​സി നൈ​നാ​നും ഐ​ഡി​യ സ്റ്റാ​ർ സിം​ഗ​ർ ഫെ​യിം വി​ല്യം ഐ​സ​ക്കും ന​യി​ക്കു​ന്ന ത​ത്സ​മ​യ സം​ഗീ​ത വി​രു​ന്നാ​ണ് ആ​ഘോ​ഷ​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ഇ​വ​ർ​ക്കൊ​പ്പം ലി​വ​ർ​പൂ​ളി​ലെ​യും യു​കെ​യി​ലെ​യും മി​ക​ച്ച ന​ർ​ത്ത​ക​രും വേ​ദി​യി​ലെ​ത്തും.

യു​ക്മ നാ​ഷ​ണ​ൽ വി​ന്നേ​ഴ്സാ​യ ഡാ​ൻ​സിംഗ് സ്റ്റാ​ർ​സ്, ശ്രീ​സൂ​ര്യ ഡാ​ൻ​സ് സ്റ്റു​ഡി​യോ, സ്റ്റെ​പ് സോ​ൺ ഡാ​ൻ​സ് സ്റ്റു​ഡി​യോ, മാ​ഞ്ച​സ്റ്റ​റി​ൽ നി​ന്നു​മു​ള്ള ദ​ക്ഷി​ണ ഡാ​ൻ​സ് ടീം ​എ​ന്നി​വ​രു​ടെ നൃ​ത്ത​ശി​ൽ​പ്പ​ങ്ങ​ൾ ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടും. ലി​വ​ർ​പൂ​ളി​ലെ സാ​റ്റ്.​വി​ക(Sattvika) ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ സെ​ന്റ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ചെ​ണ്ട​മേ​ളം പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി​രി​ക്കും. പ​രി​പാ​ടി​യു​ടെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡി​ജെ ബെ​ന്നി ന​യി​ക്കു​ന്ന ആ​വേ​ശ​ക​ര​മാ​യ ഡി​ജെ നൈ​റ്റും ഉ​ണ്ടാ​യി​രി​ക്കും.

പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണെ​ങ്കി​ലും ഹാ​ളി​ലെ പ​രി​മി​ത​മാ​യ സീ​റ്റു​ക​ൾ പ​രി​ഗ​ണി​ച്ച് എ​ൻ​ട്രി പാ​​സ് നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. നാ​ട​ൻ വി​ഭ​വ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വൈ​വി​ധ്യ​മാ​ർ​ന്ന ഭ​ക്ഷ​ണ​ശാ​ല പ​രി​പാ​ടി ന​ട​ക്കു​ന്ന മൗ​ണ്ട്ഫോ​ർ​ഡ് ഹാ​ൾ പ​രി​സ​ര​ത്ത് സ​ജ്ജീ​ക​രി​ക്കും. കു​ടും​ബ​ങ്ങ​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും ഒ​ത്തു​ചേ​രാ​നും പ​ഴ​യ​കാ​ല ഓ​ർ​മ്മ​ക​ൾ പ​ങ്കു​വയ്​ക്കാ​നും ഈ ​സി​ൽ​വ​ർ ജൂ​ബി​ലി വേ​ദി ക​ള​മൊ​രു​ക്കും.

Kerala

ഇന്‍ഫാം രജതജൂബിലി ദീപശിഖാ പ്രയാണത്തിനും വിളംബരജാഥയ്ക്കും തുടക്കമായി

കൂ​വ​പ്പ​ള്ളി (കാ​ഞ്ഞി​ര​പ്പ​ള്ളി): ഇ​ന്‍ഫാം ര​ജ​ത​ജൂ​ബി​ലി ദീ​പ​ശി​ഖ ​പ്ര​യാ​ണ​ത്തി​നും വി​ളം​ബ​ര​ജാ​ഥ​യ്ക്കും പ്രൗ​ഢോ​ജ്വ​ല തു​ട​ക്കം. കൂ​വ​പ്പ​ള്ളി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ലെ ഇ​ന്‍ഫാം സ്ഥാ​പ​ക ചെ​യ​ര്‍മാ​ന്‍ ഫാ. ​മാ​ത്യു വ​ട​ക്കേ​മു​റി​യു​ടെ ക​ബ​റി​ട​ത്തി​ല്‍നി​ന്നാ​ണ് ദ​ക്ഷി​ണ​മേ​ഖ​ല വി​ളം​ബ​ര​ജാ​ഥ​ക്കും ദീ​പ​ശി​ഖാ പ്ര​യാ​ണ​ത്തി​നും തു​ട​ക്ക​മാ​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ കൂ​വ​പ്പ​ള്ളി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ബി​ഷ​പ് മാ​ര്‍ ജോ​സ് പു​ളി​ക്ക​ലി​ന്‍റെ മു​ഖ്യ​കാ​ര്‍മി​ക​ത്തി​ല്‍ സ​മൂ​ഹ​ബ​ലി അ​ര്‍പ്പി​ച്ചു. വി​കാ​രി ജ​ന​റാ​ള്‍ റ​വ.​ഡോ. ജോ​സ​ഫ് വെ​ള്ള​മ​റ്റം, ഇ​ന്‍ഫാം ദേ​ശീ​യ ചെ​യ​ര്‍മാ​ന്‍ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍, വി​വി​ധ കാ​ര്‍ഷി​ക​ജി​ല്ല​ക​ള്‍, താ​ലൂ​ക്കു​ക​ള്‍ എ​ന്നി​വ​രെ പ്ര​തി​നി​ധീ​ക​രി​ച്ച് 24 വൈ​ദി​ക​ര്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍മി​ക​രാ​യി​രു​ന്നു.

ക​ര്‍ഷ​ക​രെ ചേ​ര്‍ത്തു​പി​ടി​ച്ച ഇ​ത്ര​യും വ​ലി​യൊ​രു ക​ര്‍ഷ​ക​പ്ര​സ്ഥാ​നം വേ​റെ​യി​ല്ലെ​ന്ന് മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ വി​ശു​ദ്ധ കു​ര്‍ബാ​നമ​ധ്യേ​യു​ള്ള സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞു. ഫാ. ​മാ​ത്യു വ​ട​ക്കേ​മു​റി​യു​ടെ ക​ബ​റി​ട​ത്തി​ങ്ക​ല്‍ ന​ട​ന്ന പ്രാ​ര്‍ഥ​നാ ശു​ശ്രൂ​ഷ​ക​ള്‍ക്ക് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മു​ന്‍ ബി​ഷ​പ് മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍ മു​ഖ്യ കാ​ര്‍മി​ക​ത്വം വ​ഹി​ച്ചു. തു​ട​ര്‍ന്ന് മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍, മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ ക​ത്തി​ച്ചു ന​ല്‍കി​യ ദീ​പ​ശി​ഖ ദേ​ശീ​യ ചെ​യ​ര്‍മാ​ന്‍ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍ ഏ​റ്റു​വാ​ങ്ങി ജാ​ഥാ ക്യാ​പ്റ്റ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​സ് ഇ​ട​പ്പാ​ട്ടി​ന് കൈ​മാ​റി.

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍മാ​രാ​യ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ല്‍, റ​വ.​ഡോ. സെ​ബാ​സ്റ്റ്യ​ന്‍ കൊ​ല്ലം​കു​ന്നേ​ല്‍, സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ എം​എ​ല്‍എ, വി​വി​ധ കാ​ര്‍ഷി​ക ജി​ല്ല​ക​ളു​ടെ​യും താ​ലൂ​ക്കു​ക​ളു​ടെ​യും ഡ​യ​റ​ക്ട​ര്‍മാ​ര്‍, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്ക​ടു​ത്തു.​

ഇ​ന്ന് രാ​വി​ലെ 10.30ന് ​തി​രു​വ​ല്ല ബോ​ധ​ന ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ല്‍ തി​രു​വ​ല്ല കാ​ര്‍ഷി​ക​ജി​ല്ല​യു​ടെ​യും 12.30ന് ​പ​ഴ​കു​ള​ത്ത് മാ​വേ​ലി​ക്ക​ര കാ​ര്‍ഷി​ക​ജി​ല്ല​യു​ടെ​യും സ്വീ​ക​ര​ണ​ങ്ങ​ള്‍ക്കു​ശേ​ഷം 5.30ന് ​കൊ​ട്ട​വി​ള സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ല്‍ പാ​റ​ശാ​ല കാ​ര്‍ഷി​ക​ജി​ല്ല​യു​ടെ സ്വീ​ക​ര​ണ​ത്തോ​ടെ ദ​ക്ഷി​ണ​മേ​ഖ​ല വി​ളം​ബ​ര​ജാ​ഥ​യ്ക്ക് സ​മാ​പ​ന​മാ​കും.

ഉ​ത്ത​ര​മേ​ഖ​ല​യു​ടെ സം​സ്ഥാ​ന​ത​ല വി​ളം​ബ​ര​ജാ​ഥ​യും ദീ​പ​ശി​ഖ പ്ര​യാ​ണ​വും കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ലെ ഫാ. ​ആ​ന്‍റ​ണി കൊ​ഴു​വ​നാ​ലി​ന്‍റെ ക​ബ​റി​ട​ത്തി​ങ്ക​ല്‍ നി​ന്ന് ആ​രം​ഭി​ച്ചു. ഇ​ന്‍ഫാം ദേ​ശീ​യ ര​ക്ഷാ​ധി​കാ​രി മാ​ര്‍ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍, ക​ണ്ണൂ​ര്‍ കാ​ര്‍ഷി​ക​ജി​ല്ല ര​ക്ഷാ​ധി​കാ​രി ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ജാ​ഥ താ​മ​ര​ശേ​രി, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​ര്‍ഷി​ക ജി​ല്ല​ക​ളി​ലൂ​ടെ ത​ല​ശേ​രി​യി​ല്‍ സ​മാ​പി​ക്കും.

Latest News

Corehub Up